സഹായം:തിരുത്ത് സംശോധനം ചെയാനുള്ള പുതിയ അരിപ്പകൾ
കുറിപ്പ്: ഈ താൾ തിരുത്തുമ്പോൾ, താങ്കളുടെ സംഭാവനകൾ സി.സി.0 പ്രകാരം പങ്ക് വെയ്ക്കാമെന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പൊതുസഞ്ചയത്തിലുള്ളവയുടെ സഹായ താളുകൾ കാണുക. |
തിരുത്ത് സംശോധനത്തിലെ മെച്ചപ്പെടുത്തലുകൾ (ഇ.ആർ.ഐ.) |
---|
സവിശേഷതകൾ |
വിവരണം |
സാങ്കേതികം |
പ്രത്യേകം:സമീപകാലമാറ്റങ്ങൾ, പ്രത്യേകം:ബന്ധപ്പെട്ട_മാറ്റങ്ങൾ (തുടക്കത്തിൽ) എന്നീ താളുകളിൽ മാറ്റങ്ങൾ അരിച്ചെടുക്കാനുള്ള പുതിയ അരിപ്പകളും മറ്റ് ഉപകരണങ്ങളും ചേർക്കുകയാണ് 'തിരുത്ത് സംശോധനം ചെയാനുള്ള പുതിയ അരിപ്പകൾ' ചെയ്യുന്നത്.
തങ്ങളുടെ ലക്ഷ്യം കൃത്യമാക്കാനും പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാനും ഈ ഉപകരണങ്ങൾ സംശോധകരെ സഹായിക്കുന്നു. തിരുത്ത്-സംശോധന പ്രക്രിയയിൽ പ്രത്യേക സഹായം വേണ്ട പുതിയ ഉപയോക്താക്കളെ സഹായിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടെന്ന് പഠനത്തിൽ വെളിവായിട്ടുണ്ട്.
മെച്ചപ്പെടുത്തിയ ഉപയോക്തൃസമ്പർക്കമുഖത്തിന്റെ ഭാഗങ്ങളെക്കുറിച്ചറിയാൻ അവയുടെ അവലോകനം സന്ദർശിക്കുക. നൽകിയിരിക്കുന്ന നൂതന സംവിധാനങ്ങൾ എപ്രകാരം ഉപയോഗപ്പെടുത്താം എന്നറിയാൻ, താഴെക്കൊടുത്തിരിക്കുന്ന താളുകൾ സന്ദർശിക്കുക.
ഈ പുതിയ സവിശേഷത ലഭ്യമാക്കിത്തുടങ്ങിയത് 2017 മാർച്ച് മുതലാണ്. “തിരുത്ത് സംശോധനം ചെയ്യാനുള്ള പുതിയ അരിപ്പകൾ” ബീറ്റ ആദ്യം മൊബൈൽ ഉപകരണങ്ങളിൽ ലഭ്യമായിരുന്നില്ല.
പ്രധാന കർത്തവ്യങ്ങൾ
- അരിച്ചെടുക്കൽ
- എപ്രകാരമാണ് മെച്ചപ്പെടുത്തിയ അരിച്ചെടുക്കൽ സമ്പർക്കമുഖം പ്രവർത്തിക്കുന്നതെന്നും, എങ്ങനെ അത് പരമാവധി ഉപയോഗപ്പെടുത്താമെന്നും ഈ താളിൽ വിശദീകരിക്കുന്നു.
- പ്രമുഖമാക്കൽ
- താങ്കൾക്ക് താത്പര്യമുള്ള തിരുത്തുകൾ നിറം ഉപയോഗിച്ച് പ്രമുഖമാക്കാൻ എങ്ങനെ ഉപയോക്താവിന് നിർണ്ണയിക്കാവുന്ന പ്രമുഖമാക്കൽ ഉപകരണം ഉപയോഗിക്കാവുന്നതാണ്. ഈ താളിൽ വിശദീകരിച്ചിരിക്കുന്ന ഉപയോഗങ്ങളും തന്ത്രങ്ങളും സമീപകാലമാറ്റങ്ങളിലെ ഫലങ്ങൾ കൂടുതൽ അർത്ഥപൂർണ്ണമാക്കാൻ താങ്കളെ സഹായിക്കുന്നതാണ്.
- ഗുണമേന്മ, ഉദ്ദേശ അരിപ്പകൾ
- "തിരുത്ത് സംശോധനം ചെയാനുള്ള പുതിയ അരിപ്പകൾ" അരിച്ചെടുക്കാനുള്ള രണ്ട് ഗണം അവതരിപ്പിക്കുന്നു - സംഭാവനയുടെ ഗുണമേന്മയും ഉപയോക്താവിന്റെ താത്പര്യവും - യാന്ത്രിക പഠനശേഷിയും മറ്റ് അരിപ്പകളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കാനുള്ള ശേഷിയുമാണവയ്ക്ക് ശക്തി പകരുന്നത്. തിരുത്തുകളിൽ പ്രശ്നങ്ങളുണ്ടോ, ഉപയോക്താവ് സദുദ്ദേശത്തോടെ ചെയ്ത തിരുത്താണോ എന്നീ കാര്യങ്ങളിൽ സാദ്ധ്യതാടിസ്ഥാനത്തിലുള്ള പ്രവചനങ്ങളാണ് അവ നടത്തുന്നത്. അനന്യമായ ഈ ഉപകരണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് അവയെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ താങ്കളെ സഹായിക്കുന്നതാണ്.
- ബുക്ക്‌മാർക്കുകൾ
- താങ്കൾക്ക് ഇഷ്ടപ്പെട്ട അരിപ്പകൾ സേവ് ചെയ്യുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക. You can also set the default filter.
- നിലവിലെ നവീകരണങ്ങൾ
- അരിച്ചെടുക്കുന്ന ഫലങ്ങൾ കാലാനുസൃതമായി പുതുക്കപ്പെടുന്നതാണ്.
Disabling the filters
Users who disable JavaScript in their browser, or who disable the filters in their user preferences will see the non-JavaScript interface. RecentChanges or RecentChangesLinked will load without the main functions described above.
ഇതും കാണുക
- പതിവുചോദ്യങ്ങൾ
- ഏറ്റവും കൂടുതൽ ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ.
- പ്രതികരണം താൾ
- നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളും ഉപയോക്താക്കൾ നൽകുന്ന പ്രതികരണങ്ങളും.
മറ്റ് സ്രോതസ്സുകൾ
- തിരുത്തുകളിൽ റോന്തുചുറ്റുന്നവർക്ക് തങ്ങളുടെ ലക്ഷ്യങ്ങൾ കണ്ടെത്താനുള്ള പുതിയ ശക്തിയേറിയ തിരച്ചിൽ ഉപകരണങ്ങൾ, ജോ മാറ്റസോണീയുടെ ബ്ലോഗ്പോസ്റ്റ്